പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2008, സെപ്റ്റംബർ 10, ബുധനാഴ്‌ച

ramadan


അസ്സലാമുഅലൈക്കും
ഇത് റംസാന്‍,പുണ്യങ്ങളുടെ പൂക്കാലം,വിശ്വാസിക്ക് നിര്‍ബന്ധമാക്കപ്പെട്ട അഞ്ചു കാര്യങ്ങളില്‍ നാലാമത്തേത് റംസാന്‍ മാസത്തിലെ നോമ്പനുഷ്ടാനം, പ്രാര്‍ത്ഥനകള്‍ വര്‍ദ്ധിപ്പിച്ച് സകല തിന്മകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍, ആത്മീയമായും ശാരീരികമായും സ്വയം പ്രാര്‍പ്തനാവാന്‍ ഈ പുണ്യ ദിനങ്ങളെ സമ്മാനിച്ച അല്ലാഹുവിനെ നന്ദിയോടെ സ്മരിക്കുന്നു.പുണ്യങ്ങള്‍ പൂക്കുന്ന ഈ അനുഗ്രഹീത മാസത്തിന്റെ രാപ്പകലുകള്‍, വൃത ശുദ്ധിയോടെ, ആത്മശുദ്ധിയോടെ , ദൈവപ്രീതിക്കായി, ലോകജനതയുടെ സമാധാനത്തിനായി, ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.എല്ലാവര്‍ക്കും ഹ്രുദയം നിറഞ്ഞ റംസാന്‍ ആശംസകള്‍

അഭിപ്രായങ്ങളൊന്നുമില്ല: