പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2010, മാര്‍ച്ച് 30, ചൊവ്വാഴ്ച

പ്രവാചകന്‍ എന്റെ പ്രചോദനം..

 അജിത് സാഹി(എഡിറ്റര്‍,തെഹല്‍ക)


പ്രവാചക ജീവിതത്തില്‍ എന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച സംഭവങ്ങളിലൊന്ന്, ഹുദൈബിയാ സന്ധിയില്‍ കലാശിച്ച മദീനയില്‍നിന്ന് മക്കയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ്. ആയുധങ്ങളൊന്നുമില്ലാതെ ആയിരം പേരാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. മക്കയുടെ പ്രാന്തങ്ങളില്‍ അവര്‍ തമ്പടിച്ചു. ഏതു നിമിഷവും അവര്‍ ആക്രമിക്കപ്പെടാം, കൂട്ടക്കൊലക്ക് ഇരയാക്കപ്പെടാം