പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2009, സെപ്റ്റംബർ 27, ഞായറാഴ്‌ച

ഖുര്‍ ആനും ആധുനിക ശാസ്ത്രവും

ഡോ.മോറീസ് ബുക്കായ്‌




                         ഫ്രാന്‍സുകാരനായ ഡോ.മോറീസ് ബുക്കായ്‌ പ്രഗല്‍ഭനായ സര്‍ജനും പേരെടുത്ത ശാസ്ത്രന്ജനും പണ്ഡിതനുമാണ്‌.അദേഹത്തിന്റെ 'ബൈബിള്‍,ഖുര്‍ ആന്‍,ശാസ്ത്രം' എന്ന ഗ്രന്ഥം പ്രശസ്തമാണ്.യഹൂദ-ക്രിസ്ത്യന്‍ വേദങ്ങളിലും ഖുര്‍ ആനിലും അദ്ദേഹം നടത്തിയ ഗവേഷണ പഠനത്തിന്റെ ഫലമാണ് പ്രസ്തുത  ഗ്രന്ഥം.മതത്തിന്റെയും ശാസ്ത്രത്തിന്റെയും രംഗത്ത്‌ തനതായ ഒരു സ്ഥാനമുണ്ട് ഈ ഗ്രന്ഥത്തിന്.
                          പ്രശസ്തനായ ശരീര ശാസ്ത്രഞ്ജന്‍ എന്ന നിലക്ക്‌,ഫറോവയുടെ മമ്മി പരിശോധിക്കാന്‍  തെരഞ്ഞെടുക്കപ്പെട്ടത് മോറീസ് ബുക്കായ്‌ ആയിരുന്നു.അദേഹം സൌദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍,ഫറോവയുടെ മൃതദേഹം വരും തലമുറക്ക്‌ ഒരു പാഠം എന്ന നിലയില്‍ കാതുസൂക്ഷിക്കപെടുമെന്ന് പ്രവചിക്കുന്ന ഖുര്‍ ആന്‍ വാക്യങ്ങളെ കുറിച്ച് മനസിലാക്കാന്‍ ഇടയായി.ക്രിസ്ത്യാനിയായിരുന്ന അദേഹത്തിന്,ഫറോവ മോസസിനെ പിന്തുടര്‍ന്നപ്പോള്‍ മുങ്ങിമരിച്ചതായി പറയുന്ന ബൈബിള്‍ വിവരണം അറിയുമായിരുന്നു.മോസസ്സിന്റെ കാലത്തേ ഫറോവയുടെ മൃതദേഹം കാത്തു സൂക്ഷികപെടും എന്ന ഖുര്‍ ആന്റെ പ്രവചനം സന്തോഷം നിറഞ്ഞ അത്ഭുതത്തോടെയാണ് അദ്ദേഹം പഠിച്ചത്‌.ഇത് അറബി പഠിച്ച് ,ഖുര്‍ ആനും ബൈബിളും താരതമ്യം ചെയ്ത്‌ പഠിക്കുവാന്‍ അദ്ദേഹത്തെ നയിച്ചു.ശാസ്ത്ര പ്രതിഭാസങ്ങളെ സംബന്ധിച്ച വിശുദ്ധ ഖുര്‍ ആന്റെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും ആധുനിക ശാസ്ത്രത്തോട്‌ പോരുത്തപെടുന്നതാനെന്നും അതേ വിഷയങ്ങളില്‍ വന്ന ബൈബിള്‍ ആഖ്യാനങ്ങള്‍ ശാസ്ത്രിയമായി പൂര്‍ണമായും അസ്വീകാര്യങ്ങലാന്നെന്നും കണ്ടെത്താന്‍ അദേഹത്തിന് കഴിഞ്ഞു.

        ഡോ.മോറീസ് ബുക്കായ്‌ നടത്തിയ പഠനത്തെ സംബന്തിച്ച ഈ ഗ്രന്ഥം ഇസ്ലാമിന്റെ ശാശ്വത സത്യങ്ങളെ കുറിച്ച് മാര്‍ഗ നിര്‍ദേശം നല്‍കുന്നു.

1 അഭിപ്രായം:

Marwan M പറഞ്ഞു...

Ikka ee "ഖുര്‍ ആനും ആധുനിക ശാസ്ത്രവും" enn grentham malayalathil kittumo?