പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2010 ജനുവരി 15, വെള്ളിയാഴ്‌ച

മിക്ക ലോകമതങ്ങളും ഒന്നുകില്‍ ആ മതത്തിന്റെ സ്ഥാപകന്റെയോ അല്ലെങ്കില്‍ അതുല്‍്ഭവിച്ച സമുദായത്തിന്റെയോ പേരിലാണറിയപെടുന്നത്. ഉദാഹരണമായി,ക്രിസ്തുമതം എന്ന പേര്‍ യേശു ക്രിസ്തുവില്‍ നിന്ന് ലഭിച്ചതാണ്.ബുദ്ധ മതമാകട്ടെ, അതിന്റെ സ്ഥാപകനായ മഹാത്മാബുദ്ധനില്‍ നിന്നും. സൌരാഷ്ട്ര മതം എന്ന പേര്‍ അതിന്റെ സ്ഥാപകനായ സൌരഷ്ട്രരെ(Zoraster) സൂചിപ്പിക്കുന്നു.യഹൂദ മതം ആ പേരുള്ള ഗോത്രത്തിലാനുദ്ഭവിച്ചത് . മിക്ക മതങ്ങളുടെയും നാമകരണത്തിന്നടിസ്ഥാനം ഇതുതന്നെ. എന്നാല്‍ ഇസ്ലാം മതം ഈ പൊതു തത്ത്വത്തിന്നപവാദമത്രേ .'ഇസ്ലാം' എന്ന പേര്‍ ഒരു വ്യക്തിയില്‍ നിന്നോ സമുദായത്തില്‍ നിന്നോ ഉല്‍ഭവിച്ചതല്ല.ആ നാമം വെളിപെടുതുന്നത് ഒരു സവിശേഷ ഗുണത്തെയാണ്.ഇസ്ലാം ഒരു വ്യക്തിയുടെ സൃഷ്ടിയോ ഒരു സമുദായത്തിന്റെ കുത്തകയോ അല്ലെന്ന് അതിന്റെ നാമം വ്യക്തമാക്കുന്നു.വ്യക്തി,നാമം,ജനത എന്നിവയോട്‌ അതിന് പ്രത്യേക ബന്ധം ഒന്നുമില്ല.ഇസ്ലാം എന്ന 'സവിശേഷ ഗുണം' മനുഷ്യരില്‍ സംജാതമാക്കുകയാണ് അതിന്‍റെ ലക്‌ഷ്യം.ഗതകാല ജന സമൂഹങ്ങളിലെ സത്യസന്ധരും സുകൃതികളുമായ ഏതൊക്കെ ആളുകളില്‍ 'പ്രസ്തുത ഗുണം' ഉണ്ടായിരുന്നോ അവരെല്ലാം'മുസ്ലിം'കളായിരുന്നു.എന്നും അവര്‍ തന്നെയായിരിക്കും'മുസ്ലിം'കള്‍............. തുടര്‍്ന്ന് വായിക്കുക........

1 അഭിപ്രായം:

പള്ളിക്കുളം.. പറഞ്ഞു...

ആശംസകൾ.
അല്ലാഹു അനുഗ്രഹിക്കട്ടെ.