പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ബൈബിളും ഏകദൈവവിശ്വാസവും

കഴിഞ്ഞു പ്പോയ എല്ലാ പ്രവാചകന്‍മാരും ഏകനായ ദൈവത്തെയാണ് ലോകത്തിന് പരിചയപെടുത്തിയത്.ആകാശവും ഭൂമിയും സൃഷ്‌ടിച്ച ,എല്ലാ കഴിവുകളുടെയും ഉടമസ്ഥനായ,സര്‍വാതിപതിയും അതുല്യനും അരൂപിയുമായ ഏക ദൈവം.അവനല്ലാതെ വേറെ ദൈവം ഇല്ലെന്നും അവനു തുല്യനായി യാതൊന്നും ഇല്ലെന്നും അവര്‍ പഠിപ്പിച്ചു.ഇത് ഉള്‍കൊള്ളാനും അംഗീകരിക്കാനും എല്ലാ മനുഷ്യരും ബാധ്യസ്ഥരാണ്.ഏകനായ സത്യ ദൈവത്തെ മാത്രം ആരാധിക്കുകയും അവന്‍റെ കല്പനകള്‍ പാലിച് ജീവിക്കുകയും ചെയ്യുന്നവരാണ് സത്യവിശ്വാസികള്‍.ബൈബിളിലെ വചനങ്ങളും ഇത് തന്നെയാണ് പഠിപ്പിക്കുന്നത്.
ഏകനായ സത്യദൈവത്തെ കുറിച്ച് പറയുന്ന ബൈബിള്‍ തന്നെ ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും മറ്റു ദേവന്മാരെ ആരാധിക്കരുതെന്നും ഉദ്ബോധിപ്പിക്കുന്നു: "നിന്റെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടണം, അവനെ സേവിക്കണം, അവന്റെ നാമത്തില്‍ സത്യം ചെയ്യണം. മറ്റുദേവന്മാരുടെ പിന്നാലെ, ചുറ്റുപാടുമുള്ളവരുടെ ദേവന്മാരുടെ പിന്നാലെ നിങ്ങള്‍ പോവരുത്. മറിച്ചായാല്‍ നിന്റെ കര്‍ത്താവിന്റെ കോപം നിന്റെ നേരെ ജ്വലിക്കും'' (ആവര്‍ത്തനം 6:13-15).

4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

അനീസേ,
ലേഖനം വായിച്ചു.

പള്ളിക്കുളം.. പറഞ്ഞു...

വളരെ നല്ല ഉദ്യമം.. ഇനിയും പ്രതീക്ഷിക്കുന്നു..

നിലാവ്‌ പറഞ്ഞു...

'നിന്റെ ദൈവം ഞാനാകുന്നു..ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുത്ത്‌' എന്നാണല്ലോ ദൈവ വചനം.സ്വന്തം ശക്തിയിലുള്ള വിശ്വാസക്കുറവോ മറ്റ്ദൈവങ്ങളോടുള്ള പേടിയോ കാരണമായിരിക്കും നമ്മുടെ ദൈവം അങ്ങിനെ പറഞ്ഞത്‌.ഒരേയൊരു ദൈവം താൻ മാത്രമാണെന്ന് ഉത്തമ ബോധ്യമുള്ള ഒരു ദൈവം ഇങ്ങനെയൊരു മണ്ടത്തരം പറഞ്ഞിരിക്കാൻ വഴിയില്ല.ഒരപ്പൻ സ്വന്തം മകനോട്‌' നിന്റെ ഒരേയൊരപ്പൻ ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരപ്പൻ നിനക്ക്‌ ഉണ്ടാവരുത്‌' എന്നു പറഞ്ഞാൽ മകന്റെ തന്ത താൻ തന്നെയാണെന്ന് ഉറപ്പില്ല എന്നതാണ്‌ സത്യം.

Nimal പറഞ്ഞു...

സംതൃപ്തിയോട് കൂടിയ ദൈവഭക്തി വലുതായ ആദായം