പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2010, മാർച്ച് 20, ശനിയാഴ്‌ച

മുഹമ്മദ് നബി ഇവരുടെ നോട്ടത്തില്‍

മുഹമ്മദ് നബി ഒരു നഖചിത്രം
സ്വാമി ശിവാനന്ദ സരസ്വതി


വളരെ വിനയാന്വിതനായിരുന്നു അദ്ദേഹം. വമ്പിച്ച അനുയായി വൃന്ദമുള്ള ഒരു പ്രവാചകനായിരുന്നിട്ടും, മദീനയിലെ ഒന്നാമത്തെ പള്ളിയുടെ നിര്‍മാണവേളയില്‍ ഒരു സാദാ ജോലിക്കാരനെപ്പോലെ മറ്റുള്ളവരോടൊപ്പം അധ്വാനിക്കുന്നതായാണ് നാം കാണുന്നത്. അദ്ദേഹം സ്വന്തം ചെരുപ്പുകള്‍ തുന്നി, പശുക്കളെ കറന്നു, വീട് അടിച്ചുവാരി, സാധനങ്ങള്‍ വാങ്ങി കൊണ്ടുവന്നു, ഒട്ടകങ്ങള്‍ക്ക് തീറ്റ കൊടുത്തു.

സമ്മോഹനം ഈ ലളിതജീവിതം
ദേവദത്ത് ജി. പുറക്കാട്


വിഭാഗീയതകളുടെ ഈ ജീവിത ക്രമത്തില്‍ 'ഒരുമപ്പെടലി'ന്റെ ആവശ്യം സമൂഹം തിരിച്ചറിയുന്നു. ഏകദൈവവിശ്വാസത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പര്യായമായ മുഹമ്മദ് നബി തിരുമേനിയുടെ പ്രബോധനങ്ങള്‍ ഒരു പ്രകാശഗോപുരമായി വിശ്വമാകെ നിറഞ്ഞുനില്‍ക്കുന്നുവെന്നത് ഒരുപക്ഷേ ഈ കാലഘട്ടത്തിന്റെ പുണ്യമായിരിക്കാം; ആവശ്യമായിരിക്കാം.

2 അഭിപ്രായങ്ങൾ:

നൗഷാദ് അകമ്പാടം പറഞ്ഞു...

നല്ല സം‌രം‌ഭം‌..എല്ലാവിഥ ആശംസകളും !

CKLatheef പറഞ്ഞു...

ആശംസകളും പ്രാര്‍ഥനകളും...