മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന കാഴ്ചപ്പാടാണ് മതപണ്ഡിതരും ശാസ്ത്രജ്ഞരും നൂറ്റാണ്ടുകളായി വെച്ചുപുലര്‍ത്തിപ്പോരുന്നത്. ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന പ്രകൃതിസത്യമായി ശാസ്ത്രത്തെ വിശേഷിപ്പിക്കുമ്പോള്‍ വെറും വിശ്വാസത്തിലധിഷ്ഠിതമായ, യുക്തിക്കു നിരക്കാത്ത ഒരാശയമായിട്ടാണ് മതത്തെ ഭൂരിപക്ഷം ശാസ്ത്രജ്ഞരും കാണുന്നത്. മുസ്‌ലിംകള്‍ ഖുര്‍ആന്‍ ദൈവിക വെളിപാടാണെന്നു വിശ്വസിക്കുമ്പോള്‍, ശാസ്ത്രത്തെ കാണുന്നത് മനുഷ്യനിര്‍മിത വിജ്ഞാനമായാണ്. ശാസ്ത്രത്തെ അറിവായിപ്പോലും കണക്കാക്കാത്ത ധാരാളം മുസ്‌ലിം മതപണ്ഡിതന്മാരുണ്ടെന്നുള്ളത് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും, ഒരു സത്യമാണ്. കുറച്ചുനാള്‍ മുമ്പ് ഒരു വെള്ളിയാഴ്ച ഖുത്വ്ബയില്‍ പള്ളിയില്‍വെച്ച് കേട്ടത് ശാസ്ത്രജ്ഞന്മാര്‍ക്കൊന്നും 'ഇല്‍മ്' ഇല്ലെന്നാണ്. ഇതില്‍നിന്ന് വ്യക്തമാകുന്നത് ശാസ്ത്രജ്ഞന്മാരും മതപണ്ഡിതന്മാരും ഈ വിഷയത്തില്‍ രണ്ടു ധ്രുവങ്ങളിലായാണ് നിലകൊള്ളുന്നതെന്നാണ്. ഖുര്‍ആന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഇരുപക്ഷക്കാരുടെയും നിലപാടുകള്‍ തെറ്റാണെന്നും മനസ്സിലാകും.
2010, ഒക്‌ടോബർ 10, ഞായറാഴ്‌ച
2010, സെപ്റ്റംബർ 15, ബുധനാഴ്‌ച
വിശുദ്ധ ഖുര്‍ആന്‍ വഴികാണിക്കുന്നു
അബ്ദുല്‍ ഹകീം നദ് വി
റമദാന്‍ ഖുര്‍ആനിന്റെ മാസമാണ്. ഇതുപോലൊരു റമദാനിലെ അനുഗൃഹീത രാത്രിയിലാണ് വിശുദ്ധ ഖുര്‍ആന്റെ അവതരണ നാന്ദി കുറിക്കപ്പെട്ടത്. ലോകത്ത് നന്മയുടെ ഉറവ ഇടതടവില്ലാതെ ഉറന്നൊഴുകാന്‍ തുടങ്ങിയത് അന്ന് മുതല്‍ക്കാണ്. മാനവിക മൂല്യങ്ങളുടെ വിലയും നിലയും മനസ്സിലാക്കപ്പെട്ടതും അതിന്ശേഷം മാത്രം. റദമാന്‍ പല ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. സത്യാസത്യ വിവേചനമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ബദ്റും ഇസ്ലാമിക ചരിത്രത്തിന്റെ ഗതിനിര്‍ണയിച്ച ഫത്ഹ് മക്കയും നടന്നത് ഈ മാസത്തിലാണ്. പക്ഷെ റമദാനിന്റെ പ്രത്യേകത ഇതൊന്നുമല്ല. റമദാന്‍ മാസത്തെ അല്ലാഹു പരിചയപ്പെടുത്തുന്നത് ഖുര്‍ആനുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സത്യാസത്യങ്ങളെ വിവേചിക്കുന്നതും സന്മാര്‍ഗം കാണിച്ചു തരുന്നതുമായ സുവ്യക്ത നിര്‍ദേശങ്ങളായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍ (അല്‍ബഖറ 185). അതുകൊണ്ട് തന്നെ ഓരോ റമദാനും ഖുര്‍ആനിന്റെ വാര്‍ഷികാഘോഷം കൂടിയാണ്. അല്ലാഹുവിന്റെ കലവറയില്ലാത്ത അനുഗ്രഹസാഗരം. ദാസന്മാരുടെ മേല്‍ കോരിച്ചൊരിയാന്‍ തുടങ്ങിയതിന്റെ വാര്‍ഷികം.

Labels:
ലേഖനം
ഖുര്‍ആന്‍ എന്ന ദിവ്യാത്ഭുതം
അബൂയാസിര്‍
നിയുക്ത ദൈവദൂതന്മാരില്‍ അന്തിമനായ മുഹമ്മദ് നബിക്ക് ദൈവം നല്‍കിയ വാങ്മയ വെളിപാടുകളാണ് ഖുര്‍ആന്‍. വാങ്മയ രൂപത്തിലല്ലാതെ സ്വപ്നങ്ങളായും ദൃശ്യങ്ങളായും ബോധോദയങ്ങളായും ഉണ്ടായിട്ടുള്ള വെളിപാടുകള്‍ ഖുര്‍ആനില്‍ ഉള്‍പ്പെടുന്നില്ല. വാങ്മയ വെളിപാടുകള്‍ മാര്‍ഗദര്‍ശകവും അതോടൊപ്പം ആ മാര്‍ഗദര്‍ശനത്തിന്റെ സാധുതക്കും അത് പ്രബോധനം ചെയ്ത പ്രവാചകന്റെ നിയോഗത്തിനുള്ള ദൃഷ്ടാന്തവും കൂടിയത്രെ. ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രഥമ ശ്രദ്ധയര്‍ഹിക്കുന്നതാണീ ദ്വന്ദ്വമാനങ്ങള്‍. ഒന്നാമത്തെ മാനത്തില്‍ സദുപദേശങ്ങളുടെയും തത്ത്വവചനങ്ങളുടെയും സമുഛയമാണത്. രണ്ടാമത്തെ മാനത്തില്‍ ഭൌതിക മനുഷ്യന്റെ നിര്‍വചനങ്ങള്‍ക്ക് വഴങ്ങാത്ത ദിവ്യാത്ഭുതവും.
ഖുര്‍ആന്റെ കര്‍ത്താവ് അല്ലാഹു-സാക്ഷാല്‍ ദൈവം- ആകുന്നു. ഇത് വിശ്വാസികള്‍ സ്വയം ആവിഷ്കരിച്ച ഒരു സങ്കല്‍പമല്ല; ഖുര്‍ആന്‍തന്നെ അസന്ദിഗ്ധമായ ഭാഷയില്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുള്ളതാണ്. "നിസ്സംശയം ഈ വേദം സര്‍വലോക വിധാതാവില്‍നിന്നവതീര്‍ണമാകുന്നു'' (ഖുര്‍ആന്‍ 32:3). "ഈ വേദാവതരണം അയജയ്യനും അഭിജ്ഞനുമായ അല്ലാഹുവിങ്കല്‍നിന്നാകുന്നു'' (40:2). ഖുര്‍ആന്‍ പത്തിലേറെ സ്ഥലങ്ങളില്‍ ഇക്കാര്യം എടുത്തോതുന്നുണ്ട്. ഖുര്‍ആന്റെ ദൈവികതയും അതിന്റെ പ്രബോധകന്റെ സത്യസന്ധതയും ഊന്നിയുറപ്പിക്കുകയാണതിന്റെ ലക്ഷ്യം.
ഖുര്‍ആന്‍ സ്വയം അവകാശപ്പെടുന്നു എന്നതു മാത്രം, അത് ദൈവികമാണെന്നതിനു തെളിവാകുമോ എന്നൊരു ചോദ്യമുണ്ട്. ഒരു പുസ്തകം എന്താണ് എന്ന് ആദ്യം പറയേണ്ടത് ആ പുസ്തകം തന്നെയാണ്. അതാണ് ഏറ്റം ആധികാരികമായ തെളിവ്. ആ നിലക്ക് സ്വയം അവകാശപ്പെടാതെ, വാഹകരാല്‍ മാത്രം 'ദൈവികം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥങ്ങളെക്കാള്‍ വളരെ മുന്നിലാണ് ഖുര്‍ആന്റെ ദൈവികത. എന്നിട്ടും സംശയം അവശേഷിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന മറുപടി ഇതാണ്: "നമ്മുടെ ദാസന് അവതരിപ്പിച്ചുകൊടുത്തിട്ടുള്ള ഈ വേദം നമ്മില്‍നിന്നുള്ളതുതന്നെയോ എന്ന് സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരു സൂറയെങ്കിലും രചിച്ചുകൊണ്ടുവരിക. അതിന് ഏകനായ അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്കിഷ്ടമുള്ള എല്ലാ കൂട്ടാളികളെയും സഹായത്തിന് വിളിച്ചുകൊള്ളുക- നിങ്ങള്‍ സത്യസന്ധരെങ്കില്‍ അങ്ങനെ ചെയ്തു കാണിക്കൂ. അതു ചെയ്യുന്നില്ലെങ്കില്‍; ഒരിക്കലും നിങ്ങള്‍ക്കത് ചെയ്യാനാവില്ല'' (2:23,24).
ഈ ന്യായം ലളിതമാണ്. ഖുര്‍ആന്‍ ലൌകികമാണെങ്കില്‍ അതുപോലുള്ളത് രചിക്കാന്‍ ലോകര്‍ക്ക് കഴിയും, കഴിയണം. മനുഷ്യര്‍ ഒറ്റക്കോ കൂട്ടായോ അതിനു ശ്രമിച്ചു നോക്കട്ടെ, എന്നിട്ടു കഴിയുന്നില്ലെങ്കില്‍- കഴിയുകയില്ല- അതുതന്നെയാണ് അത് അലൌകികമാണെന്നതിന്റെ തെളിവ്. ഈ വെല്ലുവിളി നേരിടാന്‍ ഏറെയാളുകള്‍ ശ്രമിക്കാതെയല്ല. ഖുര്‍ആന്റെ ഭാഷയായ അറബിയില്‍ തന്നെയുള്ള പദങ്ങള്‍ കൊരുത്തു വാചകങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പക്ഷേ അത് ഖുര്‍ആനിനു തുല്യമാണെന്ന് പറയാന്‍ സ്വന്തം മനസ്സാക്ഷി തന്നെ അവരെ അനുവദിച്ചില്ല.

2010, മാർച്ച് 30, ചൊവ്വാഴ്ച
പ്രവാചകന്‍ എന്റെ പ്രചോദനം..
അജിത് സാഹി(എഡിറ്റര്‍,തെഹല്‍ക)
പ്രവാചക ജീവിതത്തില്‍ എന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച സംഭവങ്ങളിലൊന്ന്, ഹുദൈബിയാ സന്ധിയില്‍ കലാശിച്ച മദീനയില്‍നിന്ന് മക്കയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ്. ആയുധങ്ങളൊന്നുമില്ലാതെ ആയിരം പേരാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. മക്കയുടെ പ്രാന്തങ്ങളില്‍ അവര്‍ തമ്പടിച്ചു. ഏതു നിമിഷവും അവര്‍ ആക്രമിക്കപ്പെടാം, കൂട്ടക്കൊലക്ക് ഇരയാക്കപ്പെടാം.
Labels:
ലേഖനം
2010, മാർച്ച് 20, ശനിയാഴ്‌ച
മുഹമ്മദ് നബി ഇവരുടെ നോട്ടത്തില്‍
മുഹമ്മദ് നബി ഒരു നഖചിത്രം സ്വാമി ശിവാനന്ദ സരസ്വതി വളരെ വിനയാന്വിതനായിരുന്നു അദ്ദേഹം. വമ്പിച്ച അനുയായി വൃന്ദമുള്ള ഒരു പ്രവാചകനായിരുന്നിട്ടും, മദീനയിലെ ഒന്നാമത്തെ പള്ളിയുടെ നിര്‍മാണവേളയില്‍ ഒരു സാദാ ജോലിക്കാരനെപ്പോലെ മറ്റുള്ളവരോടൊപ്പം അധ്വാനിക്കുന്നതായാണ് നാം കാണുന്നത്. അദ്ദേഹം സ്വന്തം ചെരുപ്പുകള്‍ തുന്നി, പശുക്കളെ കറന്നു, വീട് അടിച്ചുവാരി, സാധനങ്ങള്‍ വാങ്ങി കൊണ്ടുവന്നു, ഒട്ടകങ്ങള്‍ക്ക് തീറ്റ കൊടുത്തു. | സമ്മോഹനം ഈ ലളിതജീവിതം ദേവദത്ത് ജി. പുറക്കാട് വിഭാഗീയതകളുടെ ഈ ജീവിത ക്രമത്തില്‍ 'ഒരുമപ്പെടലി'ന്റെ ആവശ്യം സമൂഹം തിരിച്ചറിയുന്നു. ഏകദൈവവിശ്വാസത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പര്യായമായ മുഹമ്മദ് നബി തിരുമേനിയുടെ പ്രബോധനങ്ങള്‍ ഒരു പ്രകാശഗോപുരമായി വിശ്വമാകെ നിറഞ്ഞുനില്‍ക്കുന്നുവെന്നത് ഒരുപക്ഷേ ഈ കാലഘട്ടത്തിന്റെ പുണ്യമായിരിക്കാം; ആവശ്യമായിരിക്കാം. |
Labels:
ലേഖനം
മുഹമ്മദ് നബി ഇവരുടെ നോട്ടത്തില്‍
Labels:
ലേഖനം
2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച
ബൈബിളും ഏകദൈവവിശ്വാസവും
കഴിഞ്ഞു പ്പോയ എല്ലാ പ്രവാചകന്‍മാരും ഏകനായ ദൈവത്തെയാണ് ലോകത്തിന് പരിചയപെടുത്തിയത്.ആകാശവും ഭൂമിയും സൃഷ്‌ടിച്ച ,എല്ലാ കഴിവുകളുടെയും ഉടമസ്ഥനായ,സര്‍വാതിപതിയും അതുല്യനും അരൂപിയുമായ ഏക ദൈവം.അവനല്ലാതെ വേറെ ദൈവം ഇല്ലെന്നും അവനു തുല്യനായി യാതൊന്നും ഇല്ലെന്നും അവര്‍ പഠിപ്പിച്ചു.ഇത് ഉള്‍കൊള്ളാനും അംഗീകരിക്കാനും എല്ലാ മനുഷ്യരും ബാധ്യസ്ഥരാണ്.ഏകനായ സത്യ ദൈവത്തെ മാത്രം ആരാധിക്കുകയും അവന്‍റെ കല്പനകള്‍ പാലിച് ജീവിക്കുകയും ചെയ്യുന്നവരാണ് സത്യവിശ്വാസികള്‍.ബൈബിളിലെ വചനങ്ങളും ഇത് തന്നെയാണ് പഠിപ്പിക്കുന്നത്.
ഏകനായ സത്യദൈവത്തെ കുറിച്ച് പറയുന്ന ബൈബിള്‍ തന്നെ ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും മറ്റു ദേവന്മാരെ ആരാധിക്കരുതെന്നും ഉദ്ബോധിപ്പിക്കുന്നു: "നിന്റെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടണം, അവനെ സേവിക്കണം, അവന്റെ നാമത്തില്‍ സത്യം ചെയ്യണം. മറ്റുദേവന്മാരുടെ പിന്നാലെ, ചുറ്റുപാടുമുള്ളവരുടെ ദേവന്മാരുടെ പിന്നാലെ നിങ്ങള്‍ പോവരുത്. മറിച്ചായാല്‍ നിന്റെ കര്‍ത്താവിന്റെ കോപം നിന്റെ നേരെ ജ്വലിക്കും'' (ആവര്‍ത്തനം 6:13-15).

2010, ജനുവരി 15, വെള്ളിയാഴ്‌ച
മിക്ക ലോകമതങ്ങളും ഒന്നുകില്‍ ആ മതത്തിന്റെ സ്ഥാപകന്റെയോ അല്ലെങ്കില്‍ അതുല്‍്ഭവിച്ച സമുദായത്തിന്റെയോ പേരിലാണറിയപെടുന്നത്. ഉദാഹരണമായി,ക്രിസ്തുമതം എന്ന പേര്‍ യേശു ക്രിസ്തുവില്‍ നിന്ന് ലഭിച്ചതാണ്.ബുദ്ധ മതമാകട്ടെ, അതിന്റെ സ്ഥാപകനായ മഹാത്മാബുദ്ധനില്‍ നിന്നും. സൌരാഷ്ട്ര മതം എന്ന പേര്‍ അതിന്റെ സ്ഥാപകനായ സൌരഷ്ട്രരെ(Zoraster) സൂചിപ്പിക്കുന്നു.യഹൂദ മതം ആ പേരുള്ള ഗോത്രത്തിലാനുദ്ഭവിച്ചത് . മിക്ക മതങ്ങളുടെയും നാമകരണത്തിന്നടിസ്ഥാനം ഇതുതന്നെ. എന്നാല്‍ ഇസ്ലാം മതം ഈ പൊതു തത്ത്വത്തിന്നപവാദമത്രേ .'ഇസ്ലാം' എന്ന പേര്‍ ഒരു വ്യക്തിയില്‍ നിന്നോ സമുദായത്തില്‍ നിന്നോ ഉല്‍ഭവിച്ചതല്ല.ആ നാമം വെളിപെടുതുന്നത് ഒരു സവിശേഷ ഗുണത്തെയാണ്.ഇസ്ലാം ഒരു വ്യക്തിയുടെ സൃഷ്ടിയോ ഒരു സമുദായത്തിന്റെ കുത്തകയോ അല്ലെന്ന് അതിന്റെ നാമം വ്യക്തമാക്കുന്നു.വ്യക്തി,നാമം,ജനത എന്നിവയോട് അതിന് പ്രത്യേക ബന്ധം ഒന്നുമില്ല.ഇസ്ലാം എന്ന 'സവിശേഷ ഗുണം' മനുഷ്യരില്‍ സംജാതമാക്കുകയാണ് അതിന്‍റെ ലക്‌ഷ്യം.ഗതകാല ജന സമൂഹങ്ങളിലെ സത്യസന്ധരും സുകൃതികളുമായ ഏതൊക്കെ ആളുകളില്‍ 'പ്രസ്തുത ഗുണം' ഉണ്ടായിരുന്നോ അവരെല്ലാം'മുസ്ലിം'കളായിരുന്നു.എന്നും അവര്‍ തന്നെയായിരിക്കും'മുസ്ലിം'കള്‍............. തുടര്‍്ന്ന് വായിക്കുക........
2010, ജനുവരി 13, ബുധനാഴ്‌ച
യേശു ദൈവപുത്രനോ?
മനുഷ്യരുമായി വംശബന്ധം സ്ഥാപിക്കപ്പെട്ട ഏതൊരാളും മനുഷ്യനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലല്ലോ? യേശു തന്നെക്കുറിച്ച് ദൈവപുത്രന്‍ എന്ന് പരിചയപ്പെടുത്തുന്ന ഒരു വചനം പോലും ബൈബിളില്‍ കാണാന്‍ കഴിയില്ല. പകരം യേശു തന്നെക്കുറിച്ച് പരിചയപ്പെടുത്തുന്നത് മനുഷ്യപുത്രന്‍ എന്നാണ്. ഇത് ബൈബിളിലുടനീളം കാണാന്‍ കഴിയും.
Labels:
യേശു ദൈവപുത്രനോ?
ബൈബിളിലെ ദൈവം
അരൂപിയായ ഏകദൈവത്തെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും, സാക്ഷാല്‍ യേശു പോലും ആ ദൈവത്തെ ആരാധിക്കുകയും ആ ദൈവത്തോട് കരഞ്ഞും നിലവിളിച്ചും പ്രാര്‍ഥിച്ചിരുന്ന പ്രവാചകനായിരുന്നു എന്നും ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. യേശു ദൈവമോ ദൈവപുത്രനോ അല്ലെന്നും ദൈവത്തെ ആശ്രയിച്ചുകഴിഞ്ഞിരുന്ന പ്രവാചകനായിരുന്നു എന്നും ബൈബിളില്‍നിന്ന് മനസ്സിലാക്കാം.
ദൈവത്തെയും യേശുവിനെയും കുറിച്ച് ബൈബിളില്‍ പലയിടങ്ങളിലും വ്യത്യസ്ത രീതിയിലാണ് വിവരിച്ചു കാണുന്നത്. ദൈവത്തിന്റെ എകത്വത്തില്‍ ക്രിസ്താനികള്‍ വിശ്വസികുനുണ്ട്.ഇതിനു ബൈബിളിന്റെ പിന്‍ബലവും ഉണ്ട്. എന്നാല്‍ ദൈവത്തിന്റെ ഏകത്വം ത്രിത്വതിലുടെ(trinity) ആണെന്നവര്‍ വിശ്വസിക്കുന്നു.
തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയൂ

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)